video
play-sharp-fill
ഷാരോണ്‍ രാജ് വധക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത് ദുർമന്ത്രവാദത്തിന്റെ പേരിൽ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ ജിന്നുമ്മയെ പൂട്ടിയ ഡിവൈഎസ്പി; ഷാരോൺരാജ് കേസിൽ കുരുക്ക് മുറുക്കി ഗ്രീഷ്മയ്ക്ക് തൂക്കുകയർ ഉറപ്പാക്കിയത് വ്യക്തമായ തെളിവുകളോടെ

ഷാരോണ്‍ രാജ് വധക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത് ദുർമന്ത്രവാദത്തിന്റെ പേരിൽ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ ജിന്നുമ്മയെ പൂട്ടിയ ഡിവൈഎസ്പി; ഷാരോൺരാജ് കേസിൽ കുരുക്ക് മുറുക്കി ഗ്രീഷ്മയ്ക്ക് തൂക്കുകയർ ഉറപ്പാക്കിയത് വ്യക്തമായ തെളിവുകളോടെ

കാസർകോട്: തിരുവനന്തപുരത്തെ ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതിക്ക് തൂക്കുകയർ വിധിക്കാൻ ഇടയാക്കിയ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ ജിന്നുമ്മ എന്ന ഷെമീനയെ പൂട്ടിയ ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍.

ഷാരോണ്‍രാജ് കൊലക്കേസിലെ വിചാരണ പൂർത്തിയായ ഉടനെയാണ് ഇദ്ദേഹം കാസർകോട് എത്തി ഡിസിആർബിയില്‍ ചുമതല ഏറ്റെടുക്കുന്നത്. ഈ കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം നിർവഹിച്ച പൊലീസ് മേധാവി ഡി ശില്പ കാസർകോട് ചുമതലയേറ്റതിന് പിന്നാലെയാണ് ഡിവൈഎസ്പി ജോണ്‍സണും കാസർകോട്ടെത്തിയത്. ചുമതല ഏറ്റെടുത്തതിന് തൊട്ടുപിറകെ ഇദ്ദേഹത്തിന് അബ്ദുല്‍ ഗഫൂർ ഹാജിയെ തലക്കടിച്ച്‌ കൊന്ന് 595 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസ് അന്വേഷണച്ചുമതല കൈമാറുകയായിരുന്നു.

ജോണ്‍സന്റെ അന്വേഷണ മികവ് പരിഗണിച്ചാണ് കേസ് ജില്ലാ പൊലീസ് മേധാവി ഏല്‍പ്പിച്ചത്. ഏറെക്കുറെ വിസ്‌മൃതിയിലായി പോകുമായിരുന്ന ഗഫൂർ ഹാജി കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകമാണ് ഒന്നാം പ്രതിയായ ദുർമന്ത്രവാദിനി അടക്കം നാല് പേരെ മാനന്തവാടി സ്വദേശിയായ ഇദ്ദേഹം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഡിസിആർബി ഡിവൈഎസ്പിയായിരിക്കെയാണ് ഷാരോണ്‍ വധക്കേസ് അവിടെ എസിപിയായിരുന്ന ഡി ശില്‍പ്പ ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ഗ്രീഷ്മ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും വ്യക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തതോടെ പ്രതികള്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു. കോട്ടയം പാമ്പാടി സ്റ്റേഷനില്‍ എസ്ഐയായി ജോലിയില്‍ പ്രവേശിച്ച ജോണ്‍സണ്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂം, മാവേലിക്കര ക്രൈംബ്രാഞ്ച് പാലക്കാട്, പൂവാർ തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

ഏതാനും മാസം മുമ്പാണ് കാസർകോട് ഡിസിആർബി ഡിവൈഎസ്‌പിയായി ചുമതലയേറ്റത്. അധ്യാപികയായ നിയോമയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ഷാരോണ്‍രാജ് വധക്കേസില്‍ ജോണ്‍സണ്‍ നല്‍കിയ കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള ഒരു സാദ്ധ്യത പോലും ലഭിക്കാതിരുന്നത് ഗഫൂർ ഹാജി വധക്കേസില്‍ അന്വേഷണമാവശ്യപ്പട്ട് സമരത്തിനിറങ്ങിയ ആക്ഷൻ കമ്മിറ്റിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഒരു തെളിവും ബാക്കി വയ്ക്കാതെയാണ് പൂച്ചക്കാട്ടെ ഗഫൂർ ഹാജിയെ പ്രതികള്‍ കൊലപ്പെടുത്തിയത്.

എന്നാല്‍, ഗഫൂർ ഹാജിയുടെ വീട്ടിലെ സന്ദർശകയായിരുന്ന ജിന്നുമ്മയിലേക്കും ഇവരുടെ ഭർത്താവിലേക്കും അന്വേഷണം എത്തിച്ച ജോണ്‍സണ്‍ ഇവരടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും കവർന്ന 590 പവനില്‍ നിന്ന് 117 പവൻ വീണ്ടെടുക്കുകയുമായിരുന്നു.

കുമാരനെല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് 23 കാരിയായ ദിവ്യയേയും രണ്ടര വയസ്സുകാരിയായ മകളേയും തമിഴ്‌നാട് ആളില്ലാതുറൈയില്‍ കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ചിട്ട കേസ് തെളിയിച്ചതാണ് ഡിവൈ.എസ്.പി ജോണ്‍സന്റെ ഔദ്യോഗികജീവിതത്തിലെ മറ്റൊരു പ്രധാന സംഭവം. ദിവ്യയുടെ കാമുകനും ഭാര്യയും ചേർന്ന് യുവതിയെയും കുട്ടിയെയും കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.