
കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്.എച്ച് മൗണ്ട് ഭാഗത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവനന്തപുര വാമനപുരം സ്വദേശി കൊച്ചുകുന്നേൽ പുത്തൻ വീട്ടിൽ പ്രസാദ് എന്നയാളെയാണ് പോലീസ് പിടികൂടിയത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ശരത് ചന്ദ്രൻ, ബിജു, എ.എസ്.ഐ ദിലീപ് വർമ്മ, സിപിഒ ലിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പതിമൂന്നോളം മോഷണക്കേസുകൾ നിലവിലുണ്ട് . അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്.
അറസ്റ്റിലായ പ്രതിയെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തു.







