play-sharp-fill
ചേര്‍ത്തലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; നില ഗുരുതരം; മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് നിഗമനം;  പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ചേര്‍ത്തലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; നില ഗുരുതരം; മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് നിഗമനം; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

സ്വന്തം ലേഖിക

ആലപ്പുഴ: ചേര്‍ത്തല നെടുമ്പത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു.

ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. വയറിനു കുത്തേറ്റ അരുണിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുപേർക്കാണ് കുത്തേറ്റതെന്നാണ് വിവരം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. അക്രമിയുടേതെന്ന് സംശയിക്കുന്ന വീടിന് നേരെ ആക്രമണമുണ്ടായി.