play-sharp-fill
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പ്: തൊഴിൽ വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ കബളിപ്പിച്ചതായി വീണ്ടും പരാതികൾ

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പ്: തൊഴിൽ വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ കബളിപ്പിച്ചതായി വീണ്ടും പരാതികൾ

 

കാസർകോട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ തൊഴില്‍ തട്ടിപ്പില്‍ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു.

 

ബല്‍ത്തക്കല്ല് സ്വദേശിനിയായ സച്ചിത റൈ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റൻറ് മാനേജർ ജോലി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കുമ്പള കിദൂർ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റു മൂന്നു പേർ കൂടി പരാതി നൽകിയയ്.

 

കടമ്ബാർ മൂഡംബയൽ സ്വദേശി മോക്ഷിത് ഷെട്ടിയാണ് ഒരു ലക്ഷം രൂപ പറ്റിച്ചുവെന്ന് പരാതി നല്‍കിയിരിക്കുന്നത്. കർണാടക എക്സൈസില്‍ ക്ലർക്കിൻറെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാസർകോട്ടെ കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ദേലംപാടി സ്വദേശി കുമാരി സുചിത്രയിൽ നിന്ന് 7,31,500 രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി.

 

ബാഡൂരിലെ ബി എസ് മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കർണാടക എക്സൈസില്‍ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു കാശ് വാങ്ങിയത്.

 

സച്ചിതയെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ കാസർകോട് ജില്ലാ കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസർകോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻ‍സ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.