ലോകോ പൈലറ്റുമാരായി ആൾമാറാട്ടം; 17 വയസുകാരൻ ട്രെയിൻ ഓടിച്ചത് 3 വർഷം; 22 കാരൻ മൂന്നുമാസമായി ട്രെയിൻ ഓടിക്കുന്നു; അസിസ്റ്റൻറ്​ ലോക്കോ പൈലറ്റായി ഇവർ‍ക്ക് പരിശീലനം നൽകിയത് ബംഗാളിലുള്ളൊരു ലോക്കോപൈലറ്റെന്ന് വിവരം

ലോകോ പൈലറ്റുമാരായി ആൾമാറാട്ടം; 17 വയസുകാരൻ ട്രെയിൻ ഓടിച്ചത് 3 വർഷം; 22 കാരൻ മൂന്നുമാസമായി ട്രെയിൻ ഓടിക്കുന്നു; അസിസ്റ്റൻറ്​ ലോക്കോ പൈലറ്റായി ഇവർ‍ക്ക് പരിശീലനം നൽകിയത് ബംഗാളിലുള്ളൊരു ലോക്കോപൈലറ്റെന്ന് വിവരം

സ്വന്തം ലേഖകൻ

ചെന്നൈ: വർഷങ്ങളായി ലോകോ പൈലറ്റുമാരായി ആൾമാറാട്ടം നടത്തി ​ട്രെയിൻ ഓടിച്ച യുവാക്കൾ പിടിയിൽ. പതിനേഴും, ഇരുപത്തിരണ്ടും വയസുള്ള ചെറുപ്പക്കാരാണ് പിടിയിലായത്. ബംഗാളിലെ മൂർഷിദാബാദ്​ സ്വദേശികളാണ് ഇവർ.

ബംഗാളിൽ നിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക്​ പോകവേ​ ശനിയാഴ്ച തമിഴ്​നാട്ടിലെ ഈറോഡിൽ വെച്ചാണ് ഇവരെ റെയിൽവേ പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതാകയും നെയിംബാഡ്ജമുള്ള ലോകോ പൈലറ്റ്​യൂനിഫോമും മറ്റ് ലൈക്കോ പൈലറ്റിൻറെ സാമഗ്രികളും ഇവരുടെ കൈയ്യിൽ കണ്ടതിൽ സംശയം തോന്നിയ ആർ.പി.എഫ്​ ഇരുവരെയും പിടികൂടുകയായിരുന്നു.

തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിൽ, ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി തെളിഞ്ഞു.

താൻ മൂന്നുവർഷമായി ട്രെയിൻ ഓടിക്കാറുണ്ടെന്നാണ് പതിനേഴുകാരൻ പറയുന്നത്. ബംഗാളിൽ നിന്നുള്ള ഒരു ലോകോ പൈലറ്റ്​ അസിസ്റ്റൻറ്​ ലോക്കോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു.

ശേഷം അയാൾക്ക്​ പകരം ഇരുവരും ചേർന്ന്​ ട്രെയിൻ ഓടിക്കും. ഗുഡ്സ്​ ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാർഥ ലോകോ പൈലറ്റ്​ ഇരുവർക്കും ​യൂണിഫോമും നെയിം ബാഡ്ജും മറ്റ് വസ്തുക്കളും നൽകിയെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്.

17കാരന്​ 10,000 രൂപമുതൽ 15,000 വരെ ലോകോപൈലറ്റ്​ കൂലിയായി നൽകിയിരുന്നു. ഇരുപത്തി രണ്ടുകാരന് മൂന്നുമാസം മുൻപ് ലോകോ പൈലറ്റ് പരിശീലനം നൽകുകയായിരുന്നു.

ഇയാൾ മൂന്നുമാസമായി ട്രെയിൻ എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു. ഇവരെ ഉപയോഗിച്ച് ലോക്കോ പൈലറ്റിനെ കണ്ടെത്തനുള്ള ശ്രമം റെയിൽവേ ആരംഭിച്ചിട്ടുണ്ട്.