play-sharp-fill
മദ്യ ലഹരിയില്‍ റോഡെന്ന് കരുതി കാര്‍ ഓടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; റെയില്‍വെ പാളത്തിലൂടെ പതിനഞ്ച് മീറ്ററോളം സഞ്ചരിച്ച കാര്‍ നിന്നത് പാളത്തില്‍ കുടുങ്ങി; യുവാവ് അറസ്റ്റില്‍

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി കാര്‍ ഓടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; റെയില്‍വെ പാളത്തിലൂടെ പതിനഞ്ച് മീറ്ററോളം സഞ്ചരിച്ച കാര്‍ നിന്നത് പാളത്തില്‍ കുടുങ്ങി; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക

കണ്ണൂര്‍: മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവാവ് അറസ്റ്റില്‍.

അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ താഴെ ചൊവ്വ സ്പിന്നിങ്ങ് മില്‍ ഗേറ്റിന് സമീപമായിരുന്നു സംഭവം. റെയില്‍വെ പാളത്തിലൂടെ പതിനഞ്ച് മീറ്ററോളം ഇയാള്‍ കാര്‍ ഓടിച്ചുകയറ്റിരുന്നു.

പിന്നീട് കാര്‍ പാളത്തില്‍ കുടുങ്ങി നിന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് കാര്‍ മാറ്റിയത്. ജയപ്രകാശിനെതിരെ റെയില്‍വേ ആക്‌ട് പ്രകാരം മദ്യപിച്ച്‌ വാഹനമോടിച്ചതിന് കേസ് എടുത്തു.

ജയപ്രകാശിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കാര്‍ വിട്ട് നല്‍കിയിട്ടില്ല. വാഹനം പോലീസ് കോടതിയില്‍ ഹാജരാക്കും.