play-sharp-fill
തിരുവല്ലയിൽ മദ്യപിച്ചെത്തി പോലീസ് സ്റ്റേഷനിൽ ബഹളം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്, ബഹളം രൂക്ഷമായപ്പോൾ പരാതി നൽകിയത് സിഐ, ശക്തമായ നടപടി വേണമെന്ന് ശുപാര്‍ശ

തിരുവല്ലയിൽ മദ്യപിച്ചെത്തി പോലീസ് സ്റ്റേഷനിൽ ബഹളം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്, ബഹളം രൂക്ഷമായപ്പോൾ പരാതി നൽകിയത് സിഐ, ശക്തമായ നടപടി വേണമെന്ന് ശുപാര്‍ശ

പത്തനംതിട്ട: തിരുവല്ലയിൽ മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം.

സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്‌കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും അസ്വാഭാവികമായ രീതിയില്‍ പെരുമാറുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു.

സംഭവം ഉന്നത തലത്തിലേക്ക് പരാതിപ്പെടേണ്ട എന്ന് മറ്റു പോലീസുകാര്‍ കരുതിയെങ്കിലും പിന്നീട് സ്ഥിതി രൂക്ഷമായതോടെ സി.ഐ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും രാജ്കുമാര്‍ ബഹളം തുടര്‍ന്നു. ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.

ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമുള്‍പ്പെടെ ശക്തമായ നടപടി വേണമെന്ന ശുപാര്‍ശയാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. സംഭവ ദിവസം രാജ്‌കുമാറിന് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയുണ്ടായിരുന്നു.

രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവ‍ര്‍ത്തകരോട് ബഹളം വെച്ചെന്നാണ് പരാതി. കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.