മധ്യവയസ്‌കനെ തട്ടിക്കൊണ്ടു പോയ ക്രിമിനൽ സംഘം പണം നൽകാൻ ആവശ്യപ്പെട്ട് വിലപേശി: അഞ്ചംഗ ക്രിമിനൽ സംഘത്തെ സാഹസികമായി പൊലീസ് പിടികൂടി

മധ്യവയസ്‌കനെ തട്ടിക്കൊണ്ടു പോയ ക്രിമിനൽ സംഘം പണം നൽകാൻ ആവശ്യപ്പെട്ട് വിലപേശി: അഞ്ചംഗ ക്രിമിനൽ സംഘത്തെ സാഹസികമായി പൊലീസ് പിടികൂടി

തേർഡ് ഐ ബ്യൂറോ

ആലത്തൂർ: കടംവാങ്ങിയ പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ മധ്യവയസ്‌കനെ വീട്ടിൽ നിന്നും ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി. ലഹരിമാഫിയ സംഘാംഗങ്ങളായ ഗുണ്ടകളാണ് പ്രതികളെ തട്ടിക്കൊണ്ടു പോയത്.

സംഭവവുമായി ബന്ധപ്പെട്ട് തേങ്കുറിശി തുപ്പാരക്കളം വീട്ടിൽ അൽത്താഫ് അലി (അലി-22), നെന്മാറ തവളക്കുളം എം.എൽ.എ റോഡിൽ റഫീഖ് (20), തേങ്കുറുശ്ശി വെമ്പലൂർ പൂശാരിമേട് നിധിൻ (18), തിരുവനന്തപുരം അമ്പൂരിദേശം മുളമൂട്ടിൽ വീട് മനു ജോയ് (22), വെമ്പല്ലൂർ പച്ചിലംകോട് നിധിൻ (ചെള്ളി -19) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലത്തൂർ മേലാർകോട് സ്വദേശിയായ മധ്യവയസ്‌കനെയാണ് കൊടുക്കുവാനുള്ള പണം നൽകിയില്ലെന്നാരോപിച്ച് ലഹരി മാഫിയ സംഘാംഗങ്ങൾ അടങ്ങിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുകയും വിലപേശുകയും ചെയ്തത്.

കഴിഞ്ഞ 22 ന് രാത്രി ക്രിമിനൽ സംഘം മേലാർകോ ടുള്ള ഇയാളുടെ വീട്ടിലെത്തി. തുടർന്നു വീട്ടിൽ നിന്നും ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ആലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേങ്കുറുശ്ശിയിലുള്ള പ്രതികളിലൊരാളുടെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തിയത്.

തുടർന്നു പൊലീസ് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിൽ പ്രതികളെ പിടികൂടുകയും തട്ടിക്കൊണ്ടു പോകപ്പെട്ടയാളെ രക്ഷിക്കുകയും ചെയ്തു. കൊടും ക്രിമിനൽ സംഘമായ 5 പ്രതികളിൽ നിന്നും പോലിസ് വാളും, കത്തിയും ,എയർ പിസ്റ്റളും കണ്ടെടുത്തു.

പാലക്കാട് ജില്ലയിലെ ലഹരി വിൽപന സംഘത്തിലെ പ്രധാനികളാണ് പ്രതികൾ. ഇവർക്കെതിരെ നിരവധി ലഹരി കടത്ത് , അടിപിടി, പോക്‌സോ കേസുകളും നിലവിലുണ്ട്.

മധ്യവയസ്‌കനെ തടങ്കലിലാക്കിയ പ്രതികൾ കൊടുക്കാനുള്ളതിലും കടുതൽ തുകയാണ് ആവശ്യപ്പെട്ടത്.

ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യയുടെ നിർദ്ദേശ പ്രകാരം ആലത്തൂർ ഇൻസ്‌പെക്ടർ ബോബിൻ മാത്യു, സബ്ബ് ഇൻസ്‌പെക്ടർ അരുൺകുമാർ.എം.ആർ, ജൂനിയർ എസ്.ഐ. സുജിത്ത്, എ.എസ്.ഐ മാരായ സാം ജോർജ്ജ് , ഷാജു , സീനിയർ സിവിൽ പോലീസ് ഓഫീസർ ഉവൈസ് , സുഭാഷ് സ്‌ക്വാഡ് അംഗങ്ങളായ
റഹിം മുത്തു , കൃഷ്ണദാസ്.ആർ.കെ. ,സൂരജ് ബാബു. യു, ദിലീപ്.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.