കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നുകളുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ഒരു യുവതി ഉൾപ്പടെ അഞ്ച് പേർ പിടിയിൽ.സിറ്റി പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.മൂന്നിടങ്ങളില്‍ നിന്നായി അഞ്ചുപേരെ ആണ് അറസ്റ്റ് ചെയ്തത്.മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അല്‍ത്താഫ്, ഫാറൂഖ് കോളേജ് സ്വദേശി ഫാസിർ, മംഗലൂരു സ്വദേശി ഷാഹിദാ ബാനു, ബേപ്പൂർ സ്വദേശി മുജീബ് റഹ്മാൻ എന്നിവരെയാണ് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്.
മാങ്കാവ് വെച്ച് ലഹരി മരുന്നുമായി രണ്ടു യുവാക്കളാണ് പോലീസിൻ്റെ പിടിയിലായത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അല്‍ത്താഫ് എന്നിവരില്‍ നിന്നും 326 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവില്‍ നിന്ന് ലഹരി മരുന്നെത്തിച്ച് കോഴിക്കോട് വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് 245 ഗ്രാം എംഡിഎംഎ എത്തിച്ച ഫാറൂഖ് കോളേജ് സ്വദേശി ഫാസിർ, മംഗലൂരു സ്വദേശി ഷാഹിദാ ബാനു എന്നിവരെ പോലീസ് പിടികൂടിയത്.വലിയങ്ങാടിയില്‍ വെച്ച് 45 ഗ്രാം ബ്രൗണ്‍ഷുഗറുമായി ബേപ്പൂർ സ്വദേശി മുജീബ് റഹ്മാൻ അറസ്റ്റിലായി. 27 ലക്ഷം രൂപയോളം വിലവരുന്ന ലഹരി മരുന്നാണ് ഒറ്റദിവസം കൊണ്ടു പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നാണ് നഗരത്തിലേക്ക് ലഹരി മരുന്ന് വൻതോതില്‍ എത്തിക്കുന്നത്. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനായി സ്ത്രീകളേയും കാരിയർമാരാക്കുകയാണ് ലഹരിസംഘം.പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് കോഴിക്കോട് നഗരത്തിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് പരിശോധന കർശനമാക്കിയത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് മംഗലൂരു സ്വദേശിയായ യുവതിയുള്‍പ്പെടെ അഞ്ച് പേർ പോലീസിന്റെ വലയിലായത്. ലഹരി ശൃംഖലയിലെ വമ്പൻ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ പരിശോധന കർശനമാക്കാനാണ് പോലീസിൻ്റെ തീരുമാനം.