രണ്ട് കിലോ കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്റ്റിൽ ; നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തികളിൽ വ്യാപക പരിശോധന

രണ്ട് കിലോ കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്റ്റിൽ ; നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തികളിൽ വ്യാപക പരിശോധന

സ്വന്തം ലേഖകൻ

വണ്ടിത്താവളം: രണ്ട് കിലോഗ്രാം കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ. കോങ്ങാട്, പൂതന്നൂർ സ്വദേശി റഷീദിനെയാണ് (52) മീനാക്ഷിപുരം പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും , മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.

രാവിലെ കൂമൻകാട് ബസ് സ്റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടു വന്നതായിരുന്നു കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. വണ്ടിത്താവളം, തത്തമംഗലം ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതി പറഞ്ഞു. മുൻപ് ചിറ്റൂർ പോലീസ് സ്റ്റേഷനിൽ റഷീദിനെതിരെ കഞ്ചാവ് കേസ്സ് നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയാണ് നടന്നു വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ പി എസ് ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി സി.ഡി ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

മീനാക്ഷിപുരം സബ് ഇൻസ്പെക്ടർ സി. യു ഗിരീഷ് കുമാർ , എസ് സി പി ഓ മാരായ എം .സജീവൻ, വി .സന്തോഷ് കുമാർ, എം മോഹൻദാസ് , എസ് പി ഓ. അനു,

ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി ആർ സുനിൽ കുമാർ, റഹിം മുത്തു, യു സൂരജ് ബാബു, കെ.അഹമ്മദ് കബീർ, കെ ദിലീപ്, ആർ. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Tags :