ലഹരിയിൽ മുങ്ങി കോട്ടയം: പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ദിനംപ്രതി ജില്ലയിലെത്തുന്നത് കിലോക്കണക്കിന് കഞ്ചാവ്; യുവാക്കളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ നിന്ന് അറസ്റ്റിലായവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്; ചെക്ക് പോസ്റ്റുകളിൽ പേരിന് മാത്രം നിരീക്ഷണം
കോട്ടയം : പൊലീസ്,എക്‌സൈസ് പരിശോധനകൾക്കിടയിലും ജില്ലയിലേക്ക് ലഹരിമരുന്നിന്റെ ഒഴുക്ക് തുടരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും, ജില്ലകളില്‍ നിന്നും കാരിയേഴ്‌സ് വഴി ദിനം പ്രതി കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കെത്തുന്നത്. പ്രധാനമായും ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് കൂടുതലായി എത്തുന്നതെന്നാണ് സൂചന.
യുവാക്കളെ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. മലയോരമേഖലയിലെ കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുകയാണ്.
പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലുമാണ് കഞ്ചാവ് കടത്ത്. ഇപ്പോഴും ഡിമാന്‍ഡ് തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന കഞ്ചാവിനാണ്. ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗമാണ് എത്തിക്കുന്നത്. ഇതിന് പുറമെയാണ് എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുകളും ജില്ലയിലേക്ക് ഒഴുകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയോലപ്പറമ്പില്‍ വന്‍കഞ്ചാവ് വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. പിടിയിലായത് കുപ്രസിദ്ധ ഗുണ്ടകളാണ്. 120 കിലോഗ്രാമിന് ഇടയില്‍ ലഹരിവസ്തുക്കള്‍ കൈവശംവച്ചതിന് 89 കേസുകളിലായി 131 പേരാണ് ആഗസ്റ്റ് വരെ അറസ്റ്റിലായത്.
2021 ല്‍ 20 കിലോഗ്രാമിന് മുകളില്‍ ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും 2 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. 1 മുതല്‍ 20 കിലോഗ്രാമിന് ഇടയില്‍ ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് 56 കേസ് രജിസ്റ്റര്‍ ചെയ്യുകയും 86 പേര്‍ അറസ്റ്റിലാകുകയും ചെയ്തു.
ചെക്ക് പോസ്റ്റുകളില്‍ നീരീക്ഷണം കുറഞ്ഞതും ലഹരി മാഫിയാ സംഘങ്ങള്‍ക്ക് തുണയായിട്ടുണ്ട്. ബ്രൗണ്‍ഷുഗര്‍, എല്‍ എസ് ഡി, തുടങ്ങിയ ലഹരി വസ്തുക്കളും ചെക്ക് പോസ്റ്റുകള്‍ വഴി യഥേഷ്ടം കടത്തുന്നുണ്ട്.