കോട്ടയം ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകളിലെ ഈ ബോർഡുകൾ തട്ടിപ്പ്; വിലക്കിഴിവ് ഇല്ല, കച്ചവടം കൂട്ടാനുള്ള തന്ത്രത്തിന് കൂച്ചു വിലങ്ങിട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം, മെഡിക്കല്‍ സ്റ്റോറുകളിൽ മരുന്നുകളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിർദേശം
കോട്ടയം: എം.ആര്‍.പിയേക്കാള്‍ 30 ശതമാനം വരെ വിലക്കുറവ്, ഈ ബോര്‍ഡ് കണ്ട് ആരും മെഡിക്കല്‍ സ്റ്റോറിലേക്ക് പോകേണ്ട. വിലക്കിഴിവ് മരുന്നിലില്ല. കച്ചവടംകൂട്ടാനുള്ള ഈ തന്ത്രത്തിന് കൂച്ചു വിലങ്ങിടുകയാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം.
ഹൈക്കോടതി നിര്‍ദ്ദേശത്തിലാണ് നടപടി. മരുന്നുകളുടെ വിലവിവരപ്പട്ടിക എല്ലാവര്‍ക്കും കാണുംവിധം പ്രദര്‍ശിപ്പിക്കാന്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നോട്ടീസ് നല്‍കി. വിലകുറച്ചു കൊടുക്കുന്ന മരുന്നുകളുടെ വിശദാംശങ്ങള്‍, എത്ര ശതമാനം ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുത്തണം.
ജില്ലയിലെ പ്രധാന ആശുപത്രികളുടെ മുന്നിലുള്ള മെഡി.സ്റ്റോറുകളിലായിരുന്നു തട്ടിപ്പ് കൂടുതല്‍. നിരവധി ആളുകള്‍ മരുന്നു വാങ്ങുമെങ്കിലും കാര്യമായ ഇളവ് ലഭിക്കാറില്ല. ഈ സാഹചര്യത്തിലായിരുന്നു കോടതി ഇടപെടല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴ് ദിവസത്തിനകം സ്വീകരിച്ച നടപടികള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ രേഖാമൂലം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറണം. അല്ലാത്തപക്ഷം കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ തീരുമാനം.