മാരക മയക്ക്മരുന്നായ മെത്തഫറ്റമിൻ കടത്തിയ കേസിലെ പ്രധാനികളെ കസബ പൊലീസ് പിടി കൂടി ; കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് ചില്ലറ വിൽപ്പനക്കായി മെത്തഫറ്റമിൻ എത്തിക്കുന്നതിനിടയിലാണ് പിടിയിലായത്

മാരക മയക്ക്മരുന്നായ മെത്തഫറ്റമിൻ കടത്തിയ കേസിലെ പ്രധാനികളെ കസബ പൊലീസ് പിടി കൂടി ; കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് ചില്ലറ വിൽപ്പനക്കായി മെത്തഫറ്റമിൻ എത്തിക്കുന്നതിനിടയിലാണ് പിടിയിലായത്

സ്വന്തം ലേഖകൻ

പാലക്കാട് കസബ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പുതുശേരിയിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ നിന്ന് പിടി കൂടിയ കേസിലെ പ്രതികളായ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫി, കൊല്ലം സ്വദേശിനി സുരഭി അഭിലഷ് എന്നിവരെ കൂടുതൽ അന്വേഷണം നടത്തിയതിൽ രാസലഹരിയായ മെത്തഫറ്റമിൻ പ്രതികൾക്ക് നൽകാൻ ഇടനിലക്കാരായി പ്രവർത്തിച്ചത് മന്നേ ങ്കോട് കൊപ്പം സ്വദേശി അരുൺ കൃഷ്ണൻ വയസ് 25 ,പന്തൻകുളങ്ങര മേലെ പട്ടാമ്പി സ്വദേശി ജിതിൻ വയസ് 26 എന്നിവരെയാണ് പാലക്കാട് കസബ പൊലീസ് ബാംഗ്ലൂർ നിന്നും പിടി കൂടിയത്.

കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് മെത്തഫറ്റമിൻ മൊത്തമായി ശരീരത്തിലും മറ്റും ഒളിപ്പിച്ച് കടത്തുകയും ചില്ലറ വിൽപ്പനക്കായി എറണാകുളത്ത് എത്തിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇനിയും കൂടുതൽ പ്രതികൾ കേസിൽ ഉണ്ടോയെന്ന് അന്വേഷണം നടത്തിവരുകയാണ്. പിടിയിലായ അരുൺ കൃഷ്ണന് വാഹന മോഷണം, എം ഡി എം എ  കേസുകളിൽ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. അശ്വതി ജിജി ഐ പി എസ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ ഇൻസ്പെക്ടർ വി വിജയരാജൻ, സബ് ഇൻസ്‌പെക്ടർ എച്ച്. ഹർഷാദ്, മനോജ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് ആർ, ജയപ്രകാശ്. എസ്,പ്രിൻസ്, അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.