play-sharp-fill
ലഹരി പാര്‍ട്ടി ആരോപണം: ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച

ലഹരി പാര്‍ട്ടി ആരോപണം: ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച

 

കൊച്ചി: ലഹരി പാർട്ടി ആരോപണങ്ങളിൽ സംവിധായകൻ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ പോലീസ് അന്വേഷണം. യുവമോർച്ചയാണ് പരാതി നൽകിയത്.

 

ആഷിഖ് അബുവിൻ്റെയും റിമയുടെയും വീട്ടിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി ഗായിക സുചിത്ര രംഗത്തെത്തിയിരുന്നു. സുചിത്രയുടെ ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് യുവമോർച്ചയുടെ ആവശ്യം.

 

നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്‌തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു. റിമ കല്ലിങ്കിലിൻ്റെ കരിയർ തകർത്തത് ലഹരിയാണ് എന്നാണ് സുചിത്ര പറഞ്ഞത്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്.

 

കൊച്ചിയിൽ റെയ്‌ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരായാണ്. ഈ വിഷയത്തിൽ സുചിത്രക്ക് റിമ വക്കീൽ നോട്ടീസ് അയച്ചിരുന്നു.