play-sharp-fill
കൊച്ചിയിൽ വൻ ലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട് എൽഎസ്ഡി സ്റ്റാമ്പും കണ്ടെത്തി, സംഭവത്തിൽ രണ്ടുപേർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ

കൊച്ചിയിൽ വൻ ലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട് എൽഎസ്ഡി സ്റ്റാമ്പും കണ്ടെത്തി, സംഭവത്തിൽ രണ്ടുപേർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ

കൊച്ചി: എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടികൂടി. റൂറൽ പോലീസിന്റെ സ്പെഷ്യൽ സ്ക്വാഡാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

കാറിൽ ലഹരി കടത്തുന്നതിനിടയിൽ കരിയാട് ജങ്ഷനിലെ പരിശോധനക്കിടെയാണ് രണ്ടുപേർ അറസ്റ്റിലായത്.


കുട്ടമശ്ശേരി ആസാദ് ആണ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട് എൽഎസ്ഡി സ്റ്റാമ്പുമാണ് ഇയാളുടെ കാറിൽ നിന്ന് പിടിച്ചെടുത്തത്. കരിയാട് ജം​ഗ്ഷന് സമീപത്ത് വെച്ചാണ് റൂറൽ എസ് പിയുടെ സ്പെഷ്യൽ ടീമായ ഡാൻസാഫ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി വൈകി മറ്റൊരു ലഹരിക്കടത്തുകാരനെയും ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. വൈപ്പിൻ സ്വദേശി അജു ജോസഫിൽ നിന്ന് പിടിച്ചെടുത്തത് 70 ഗ്രാം എംഡിഎംഎയാണ്. ബംഗ്ളൂരിൽ നിന്ന് നൈജീരിയൻ സ്വദേശിയുടെ കയ്യിൽ നിന്ന് വാങ്ങിയ മയക്കുമരുന്നുമായി വന്ന് നാട്ടിൽ ചില്ലറ വിൽപനക്കായിരുന്നു അജുവിന്റെ പദ്ധതി.

രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്ത് ആരൊക്കെയാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും വിൽപന കണ്ണികൾ വേരെ ആരൊക്കെ, എവിടെ നിന്നൊക്കെയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നും തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് റൂറൽ പോലീസിന്റെ നീക്കം.