വർക്കലയില്‍ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട; ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം : വർക്കലയില്‍ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. 9.76ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയിലായി.
മുഹമ്മദ് കിതാബ് അലി, ജഹാംജിർ ആലം എന്നിവരാണ് വർക്കല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം സൈബർ സെല്‍ ഇൻസ്പെക്ടർ അജയകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സെബാസ്റ്റ്യൻ, വിജയകുമാർ പിഒ, സിവില്‍ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി എസ്, രാഹുല്‍ ആർ, ദിനു പി ദേവ്, പ്രവീണ്‍.പി, നിഖില്‍ (സൈബർ സെല്‍ ) തുടങ്ങിയവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0