play-sharp-fill
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ

കൊച്ചി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി അഭിജിത്തി(24)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം ഹോട്ടലില്‍ ജീവനക്കാരനായ ഇയാള്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നില്‍ക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത് .ഇയാളില്‍ നിന്നും 2 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ഇത് അര ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന മാരകമായ മയക്കു മരുന്നാണ്.

ഒരു ഗ്രാമിന് 2500 രൂപ മുതല്‍ 4000 രൂപ വരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഇയാള്‍ക്ക് സാധനം കൈമാറിയവരുടെയും, ഇടപടുകാരുടെയും വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് എസ്എച് ഒ സിബി ടോം, എസ് ഐ അനസ്, മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അംഗങ്ങളായ വിനോദ് കൃഷ്ണ, അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group