play-sharp-fill
സ്കൂട്ടറിൽ ബ്രൗൺ ഷുഗർ വിൽപ്പന; യുവാവ് പിടിയിൽ

സ്കൂട്ടറിൽ ബ്രൗൺ ഷുഗർ വിൽപ്പന; യുവാവ് പിടിയിൽ

 

എറണാകുളം: പെരുമ്പാവൂരിൽ സ്കൂട്ടറിൽ ബ്രൗൺ ഷുഗർ വിൽപ്പനയിൽ യുവാവ് പിടിയിൽ.

അസാം നവഗോൺ സ്വദേശി അഞ്ചാറുൽ ഹുസൈനാണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചാറുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്.

രാവിലെ പത്ത് മണിയോടുകൂടി പെരുമ്പാവൂർ പി പി റോഡിലെ ജ്യോതി ജംഗഷ്നിലാണ് ബ്രൗൺ ഷുഗറുമായി യുവാവ് വിൽപ്പനക്കെത്തിയത്. ഇയാളുടെപക്കൽ നിന്ന് 2.51ഗ്രാം ബ്രൗൺഷുഗർ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വിൽപ്പന നടത്തുന്ന സ്കൂട്ടറടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി സ്ഥലങ്ങളിൽ വാടകയ്ക്ക താമസിച്ച് ബ്രൗൺഷുഗർ വിൽക്കുകയാണെന്ന് എക്സൈസ് കണ്ടെത്തി.

പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്രൗൺഷുഗര്‍ വില്‍പ്പനക്കാരിലേക്കും വാങ്ങുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.