ക്ഷേത്രക്കുളത്തിൽ വീണ് വയോധികൻ മുങ്ങി മരിച്ചു ; കൽപ്പടവിലൂടെ നടക്കുമ്പോൾ തലകറങ്ങി കുളത്തിൽ വീഴുകയായിരുന്നു
കോഴിക്കോട് : പൊയിൽക്കാവിൽ ക്ഷേത്രക്കുളത്തിൽ വീണ് വയോധികൻ മരിച്ചു. പൊയിൽക്കാവ് സ്വദേശി മണന്തല ചന്ദ്രൻ ആണ് മരിച്ചത്.
ക്ഷേത്ര കുളത്തിലെ കൽപ്പടവിലൂടെ നടക്കുമ്പോൾ തലകറങ്ങി കുളത്തിൽ വീഴുകയായിരുന്നു. ഇയാൾക്ക് അപസ്മാര രോഗം ഉള്ളതായാണ് അറിയുന്നത്.
തലകറങ്ങി വീഴുന്നത് കണ്ട സമീപത്തുള്ള അയ്യപ്പ ഭക്തർ കുളത്തിലേക്ക് ചാടി ഇയാളെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യമാർ: പരേതയായ വിലാസിനി, അനിത. മക്കൾ: നിഷാന്ത്, സ്മിത, നിഷ. മരുമക്കൾ: രമ്യ, വിജിത്ത്, രഞ്ചിഷ്.
സഹോദരങ്ങൾ: ബാലൻ, വിമല, ശിവദാസൻ വിശ്വനാഥൻ, രഘുനാഥൻ.
Third Eye News Live
0