video
play-sharp-fill
ആറ് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

ആറ് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

 

മലപ്പുറം: കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്.  ആറ് ആറു ദിവസം മുൻപാണ് യുവാവിനെ കാണാതാകുന്നത്. താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.

 

മത്സ്യതൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു. മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.

 

മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുൺ ചേളാരിയുടെ നേതൃത്വത്തിൽ താനൂരിൽ നിന്നും ഫിഷറീസ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group