കുമാരനല്ലൂർ ആറാട്ടുകവിനു സമീപം മീനച്ചിലാറ്റിൽ വീണ് വയോധികനെ കാണാതായി; രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും വൃദ്ധനെ കണ്ടെത്താനായില്ല

കുമാരനല്ലൂർ ആറാട്ടുകവിനു സമീപം മീനച്ചിലാറ്റിൽ വീണ് വയോധികനെ കാണാതായി; രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും വൃദ്ധനെ കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ

കോട്ടയം: കുമാരനല്ലൂർ ആറാട്ടു കടവിനു സമീപം മീനച്ചിലാറ്റിൽ വീണ വയോധികനെ കാണാതായി. കുമാരനല്ലൂർ അനുപമയിൽ ചന്ദ്രശേഖരൻനായരെ (78)യാണ് കാണാതായത്.

ഇന്നെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കുമാരനല്ലൂർ ആറാട്ടു കടവിനോട് ചേർന്നാണ് ചന്ദ്രശേഖരൻനായർ താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നേരമായി ഇദ്ദേഹത്തേ കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോൾ ആറാട്ടുകടവിൽ ചന്ദ്രശേഖരന്റെ ചെരുപ്പുകൾ കിടക്കുന്നത് കണ്ടു. ഇതേ സമയം മീനച്ചിലാറ്റിലൂടെ ഒരാൾ ഒരുകിപോകുന്നത് കണ്ട നാട്ടുകരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഗാന്ധിനഗർ പോലീസും കോട്ടയം ഫയർഫോഴ്സ് യൂണിറ്റും മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തി.

രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വെളിച്ചമില്ലായ്മയും മഴയെ തുടർന്നുണ്ടായ ശക്തമായ നീരൊഴുക്കും രക്ഷാപ്രവർത്തം ദുഷ്‌കരമാക്കി.

തുടർന്ന് 8.30ഓടെ ഫയർഫോഴ്സ് തെരച്ചിൽ  അവസാനിപ്പിച്ചു. ഇന്ന് വീണ്ടും തെരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.