സുരക്ഷ ശക്തമാക്കുന്നു ; രാജ്യത്തെ മുഴുവൻ ഡ്രോണുകളും ജനുവരി 31 ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മാന്ത്രാലയം

സുരക്ഷ ശക്തമാക്കുന്നു ; രാജ്യത്തെ മുഴുവൻ ഡ്രോണുകളും ജനുവരി 31 ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മാന്ത്രാലയം

സ്വന്തം ലേഖകൻ

ഡൽഹി: രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും ജനുവരി 31ന് മുൻപായി ഡ്രോണുകൾ രജിസ്റ്റർ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓൺലൈൻ വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.പുതിയ രജിസ്‌ട്രേഷൻ നിബന്ധന കർശനമാണെന്നും ജനുവരി 31നകം ഡ്രോണുകൾ രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷാ ശക്തമാക്കാനാണ് എല്ലാ ഡ്രോണുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് നിലവിൽ അനധികൃതമായി 50,000 മുതൽ 60,000 ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നാണ് കഴിഞ്ഞവർഷം ഒക്ടോബറിൽ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.digitalsky.dgca.gov.in എന്ന വെബ്‌സൈറ്റിലാണ് ഡ്രോണുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഡ്രോണുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഡ്രോൺ അക്‌നോളഡ്ജ്‌മെന്റ് നമ്പരും (DAN) ഓണർഷിപ്പ് അക്‌നോളഡ്ജ്‌മെന്റ് നമ്പരും (OAN) ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group