ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നൽകുന്ന ലൈസൻസ് നേടാം: വിശദവിവരങ്ങൾ ഇങ്ങനെ….

ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നൽകുന്ന ലൈസൻസ് നേടാം: വിശദവിവരങ്ങൾ ഇങ്ങനെ….

കോട്ടയം: അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് എന്നീ കോഴ്സുകളിലാണ് അപേക്ഷിക്കാവുന്നത്. ഓട്ടോനാമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ട്രെയിനിങ് പാര്‍ട്ണര്‍.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നല്‍കുന്ന 10 വര്‍ഷം കാലാവധിയുള്ള 25 കിലോ ഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ പറത്താനുള്ള റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ദിവസത്തെ സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് (ഫീസ് 54,280 രൂപ), ഏഴ് ദിവസത്തെ അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് (ഫീസ് 61,360 രൂപ).