video
play-sharp-fill
ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തി; പതിനെട്ടുകാരിയുടെ പരാതിയിൽ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റിൽ

ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തി; പതിനെട്ടുകാരിയുടെ പരാതിയിൽ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയിൽ അറസ്റ്റ്. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തത്.

കാറില്‍ പരിശീലനം നല്‍കുന്നതിനിടയില്‍ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി. മേയ് ആറിനും 25-നുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഇന്‍സ്ട്രക്ടറെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group