പഞ്ചായത്ത് ഓഫീസിനുള്ളിൽ താൽക്കാലിക ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ
കൊല്ലം: കൊട്ടാരക്കര കുളക്കട ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ചു. പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ പൂവറ്റൂർ സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ജോലി സംബന്ധ വിഷയമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ജോലിചെയ്തു വന്ന രഞ്ജിത്തിനെ ഒരുമാസം മുൻപാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. തുടർന്ന് ജോലിയിൽ തിരികെ എടുത്തെങ്കിലും പ്രശ്നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം രഞ്ജിത്തിനെ കാണ്മാനില്ല എന്ന് കാട്ടി പുത്തൂർ പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വഷണത്തിലാണ് പഞ്ചായത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0