play-sharp-fill
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച്‌ അപകടമേറുന്നതിന്റെ പശ്ചാത്തലത്തിൽ  ലൈസന്‍സില്ലാതെ കുട്ടി ഡ്രൈവര്‍മാര്‍ വണ്ടിയുമായി കറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച്‌ അപകടമേറുന്നതിന്റെ പശ്ചാത്തലത്തിൽ ലൈസന്‍സില്ലാതെ കുട്ടി ഡ്രൈവര്‍മാര്‍ വണ്ടിയുമായി കറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ
കോട്ടയം : ലൈസന്‍സില്ലാതെ കുട്ടി ഡ്രൈവര്‍മാര്‍ വണ്ടിയുമായി കറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച്‌ അപകടമേറുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ഡിവൈ.എസ്.പിമാര്‍ക്കും ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. അപകടമുണ്ടായാല്‍ രക്ഷിതാവ് പ്രതിയാകുന്നതിനൊപ്പം സാമ്ബത്തിക ബാദ്ധ്യതയും വഹിക്കേണ്ടിവരും.

പാമ്പാടിയിൽ 14 വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി രണ്ട് സഹോദരിമാരേയും കയറ്റി ഓടിച്ച സ്കൂട്ടര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയതാണ് ഒടുവിലത്തെ സംഭവം. സമാനമായ നിരവധി സംഭവങ്ങള്‍ ജില്ലയില്‍ ആവര്‍ത്തിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര പരിക്കേല്‍ക്കുന്നതിനൊപ്പം ഇന്‍ഷ്വറന്‍സ് തുകയും ലഭികക്കില്ല. ബാദ്ധ്യത മുഴുവന്‍ വാഹന ഉടമ ഏറ്റെടുക്കേണ്ടി വരും. തുക അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കം നടത്തും. കിടപ്പാടം പോലും നഷ്ടപ്പെട്ട് വഴിയാധാരമാകും.

ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 25,000 പിഴയോ, 3 മാസം തടവുശിക്ഷയോ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികള്‍ക്ക് 25 വയസ് വരെ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല, കുട്ടികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ കേസും നിലനില്‍ക്കും.

ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നത് അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും വിലക്കണം, കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്‍കണം,സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ വിവരം അറിയിക്കണം തുടങ്ങിയവയാണ് എസ് പി യുടെ നിര്‍ദ്ദേശങ്ങള്‍.

സ്റ്റേഷനതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കും.അമിവേഗം, രൂപമാറ്റം, സ്റ്റണ്ടിംഗ് തുടങ്ങിയ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ശില്പ, ജില്ലാ പൊലീസ് മേധാവി അറിയിച്ചു.