play-sharp-fill
നാട്ടകത്തെ കുടിവെള്ള ക്ഷാമത്തിന് അറുതി; മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ ഫലം കണ്ടു

നാട്ടകത്തെ കുടിവെള്ള ക്ഷാമത്തിന് അറുതി; മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ ഫലം കണ്ടു

സ്വന്തം ലേഖകൻ

നാട്ടകം: നാട്ടകം മറിയപ്പള്ളി – മുട്ടം വാര്‍ഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളം കൃത്യമായി മറിയപ്പള്ളി- മുട്ടം പ്രദേശങ്ങളില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മറിയപ്പള്ളി 42-ാം വാര്‍ഡ് നിവാസികൾ നിവേദനം സമര്‍പ്പിച്ചു. അതിന്‍റെ ഫലമായി മാസത്തില്‍ ഒരു തവണ വന്നിരുന്നവെള്ളം മറിയപ്പള്ളിയിലും അനുബന്ധ പ്രദേശത്തും മാസത്തില്‍ 3 തവണ ആക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.


എന്നാൽ ജനുവരി 1-ാം തീയതി വെള്ളം വന്നതിന് ശേഷം ഇതുവരെ വെള്ളം വന്നില്ല എന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി വാട്ടര്‍ അതോറിറ്റിക്ക് നിർദേശം നല്‍കുകയും തുടര്‍ന്ന് വെള്ളം ഉടന്‍ വരികയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ പ്രോജക്ടായ 6 എം.എം പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി വളരെ വേഗത്തില്‍ ആക്കുന്നതിന്
പമ്പിങ് ലൈൻ എംസി റോഡ് ക്രോസ്സ് ചെയുന്നതുമായുള്ള തടസ്സങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഹൈവേ അതോർട്ടിയുമായിചർച്ച ചെയ്തു അതിനുള്ള തടസ്സം ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റി അംഗവും മീഡിയ ചീഫുമായ വിജി.എം. തോമസിന്‍റെ സാന്നിദ്ധ്യത്തില്‍ ശ്രീ. ഷാനവാസ്. എസ്.എസ്, പി.രാധാകൃഷ്ണന്‍ ,സിക്കു വര്‍ഗ്ഗീസ് (കേരള കോണ്‍ഗ്രസ്സ് (എം)) എന്നിവര്‍ നിവേദനം നല്‍കി.