ഞായറും തിങ്കളും മദ്യം കിട്ടില്ല: ശനിയാഴ്ചത്തേയ്ക്കു മദ്യം ബുക്ക് ചെയ്തിരിക്കുന്നത് അരലക്ഷം പേർ; പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചതായി ബിവറേജസ് കോർപ്പറേഷനും ഫെയർകോഡും
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാനത്തെ മദ്യവിതരണം ആകെ കുളമാക്കിയ ബിവ് ക്യൂ ആപ്പിന്റെ തകരാറുകൾ എല്ലാം പരിഹരിച്ചതായി ബിവറേജസ് കോർപ്പറേഷനും , ബിവ് ക്യൂ ആപ്പ് നിർമ്മിച്ച ഫെയർ കോഡും. ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഇല്ലെന്ന് ബിവറേജസ് കോർപ്പറേഷൻ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെയാണ് അരലക്ഷത്തോളം ആളുകലാണ് ശനിയാഴ്ച ബിവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ചു ബിവറേജസ് കോർപ്പറേഷനും ഫെയർകോഡുമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ ചൊവ്വാഴ്ചക്കകം പൂർണ്ണമായും പരിഹരിക്കുമെന്നും ഫെയർകോഡും, ബിവറേജസ് കോർപ്പറേഷനും വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ പൂർണതോതിൽ ആപ്പ് സജ്ജമാകുമെന്നും ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യവിതരണത്തിൽ ബെവ് ക്യു ആപ്പ് തൽക്കാലം തുടരാൻ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു.. തീരുമാനം. ആപ്പിലൂടെ ടോക്കൺ ബുക്ക് ചെയ്യാൻ പോലും കഴിയാതെ വന്നതോടെ, ആപ്പിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്.
സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആപ്പ് പിൻവലിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ നിർദേശം.
ആപ്പ് നിർമാതാക്കൾക്ക് സ്റ്റാർട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നൽകിയതെന്നാണ് സാങ്കേതിക പ്രശ്ന ങ്ങൾ സംബന്ധിച്ച ആക്ഷേപങ്ങൾ സർക്കാർ നൽകുന്ന വിശദീകരണം.
എന്നാൽ, ഇന്ന് എങ്ങിയൊണ് കാര്യങ്ങൾ എന്ന് കണ്ടറിയേണ്ടി വരും. രാവിലെ ഒൻപതു മണിയോടെയാണ് വീണ്ടും മദ്യവിതരണം ആരംഭിക്കുന്നത്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാലും, തിങ്കളാഴ്ച ജൂൺ ഒന്ന് ആയതിനാലുമാണ് ഇപ്പോൾ ഈ രണ്ടു ദിവസവും മദ്യ വിൽപ്പന വേണ്ടെന്നു സർക്കാർ വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നു ബിവറേജുകളിലും ബാറുകലിളും മദ്യശാലകളിലും കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.