play-sharp-fill
ഷാരോൺ കൊലക്കേസ്;  ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള നാടകമെന്ന് സംശയം; ​ഗ്രീഷ്മയുടെ ആരോ​ഗ്യനില തൃപ്തികരം;  ശുചിമുറി മാറ്റിയ വനിതാ പോലീസുകാര്‍ക്കെതിരെ ഉടൻ നടപടി എടുക്കുമെന്നും തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപ

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള നാടകമെന്ന് സംശയം; ​ഗ്രീഷ്മയുടെ ആരോ​ഗ്യനില തൃപ്തികരം; ശുചിമുറി മാറ്റിയ വനിതാ പോലീസുകാര്‍ക്കെതിരെ ഉടൻ നടപടി എടുക്കുമെന്നും തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപ

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത് നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള ശ്രമമാകാം നടന്നത് . സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപ മാധ്യമങ്ങളോട് പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ അല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. മറ്റൊരു ശുചിമുറിയിൽ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറൽ എസ് പി പറഞ്ഞു


അതേ സമയം ഗ്രീഷ്മയ്ക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് റൂറല്‍ എസ്പി ഡി.ശില്‍പ അറിയിച്ചു. ‘ശുചി മുറിയിലെ ലായനി കഴിച്ചുവെന്നാണ് അവള്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഉള്ളിലുള്ളത് ഛര്‍ദിച്ച് കളയാനുള്ള മരുന്ന് നല്‍കി. ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല, നില തൃപ്തികരമാണ്’ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ഗ്രീഷ്മ. അതേ സമയം ഗ്രീഷ്മയെ നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ശുചിമുറിയിലേക്ക് കൊണ്ടുപോയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.നിലിവില്‍ ഗ്രീഷ്മയുടെ ബന്ധുക്കളെ പ്രതിചേര്‍ത്തിട്ടില്ല. അവരെ ചോദ്യം ചെയ്തുവരികയാണെന്നും എസ്പി വ്യക്തമാക്കി.