കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് അഭിഭാഷകൻ; തന്റെ അധികാര പരിധിയിൽ കൈ കടത്തരുതെന്ന് താക്കീത് നൽകി ചീഫ് ജസ്റ്റിസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് അഭിഭാഷകന് കോടതിയിൽ താക്കീത് നൽകി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്.
ഏപ്രിൽ 17ന് ലിസ്റ്റ് ചെയ്ത കേസ് നേരത്തെ പരിഗണിക്കുന്നതിനായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റികൂടെയെന്നായിരുന്നു അഭിഭാഷകൻ ചോദിച്ചത്. അഭിഭാഷകന്റെ അഭ്യർഥനയിൽ അസ്വസ്ഥനായ ചീഫ് ജസ്റ്റിസ് തന്റെ അധികാര പരിധിയിൽ കൈ കടത്തരുതെന്ന് അദ്ദേഹത്തെ താക്കീത് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങളുടെ കേസ് പരിഗണിക്കുന്ന തീയതി 17 ആണ്. നേരത്തെയുള്ള തീയതി ലഭിക്കുന്നതിനായി അത് വേറെ എവിടെയും പരാമർശിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒടുവിൽ ചീഫ് ജസ്റ്റിസിന് മുമ്പാകെ അഭിഭാഷകൻ ക്ഷമാപണം നടത്തുകയായിരുന്നു. ഇതിന് മറുപടിയായി തന്നോടും ക്ഷമിക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് 17നാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇതിൽ മാറ്റമുണ്ടാവില്ലെന്നും വ്യക്തമാക്കി.
Third Eye News Live
0