play-sharp-fill
ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, അവർ പട്ടാളക്കാരായിരുന്നു, സൈനികരാണെങ്കിലും അവരും മനുഷ്യരാണ്,  എല്ലാവരുടെയും ജീവൻ സംരക്ഷിക്കപ്പെടണം, സമാധാനം സ്ഥാപിക്കാനായി പ്രവർത്തിക്കാൻ പോകുകയാണ്; പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വാ​ഗ്ദാനങ്ങളുമായി ഡോണള്‍ഡ് ട്രംപ്

ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, അവർ പട്ടാളക്കാരായിരുന്നു, സൈനികരാണെങ്കിലും അവരും മനുഷ്യരാണ്, എല്ലാവരുടെയും ജീവൻ സംരക്ഷിക്കപ്പെടണം, സമാധാനം സ്ഥാപിക്കാനായി പ്രവർത്തിക്കാൻ പോകുകയാണ്; പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വാ​ഗ്ദാനങ്ങളുമായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ പൊതുവേദിയിലെ ആദ്യ പ്രസം​ഗത്തിൽ മുന്നോട്ട് വച്ചത് രണ്ട് കാര്യങ്ങള്‍. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിലുമാകും തൻ്റെ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

‘ഞങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കാനായി പ്രവർത്തിക്കാൻ പോകുകയാണ്, ഞങ്ങള്‍ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി വളരെ കഠിനമായി പ്രവർത്തിക്കാൻ പോകുകയാണ്’ – എന്നാണ് ട്രംപ് പറഞ്ഞത്.

‘റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ഞാൻ ഇന്ന് ഒരു റിപ്പോർട്ട് കണ്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അവർ പട്ടാളക്കാരായിരുന്നു, അവർ സൈനികരാണെങ്കിലും അവരും മനുഷ്യരാണ്, എല്ലാവരുടെയും ജീവൻ സംരക്ഷിക്കപ്പെടണം’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമല ഹാരിസിനെ പരാജയപ്പെടുത്തി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. നവംബർ 5-ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.