കേന്ദ്ര ഏജൻസികൾക്കെതിരെ സമരം നയിക്കുന്ന സി.പി.എമ്മിനെ കുരുക്കാൻ കൂടുതൽ നടപടികളുമായി കസ്റ്റംസ് ; ഡോളർ-സ്വർണ്ണ കടത്ത് കേസുകളിൽ മന്ത്രിമാരെയും മന്ത്രിപുത്രന്മാരെയുമടക്കം ഉന്നതരെ ഗ്രിൽ ചെയ്യാനൊരുങ്ങി കേന്ദ്ര ഏജൻസികൾ: കസ്റ്റംസിനെതിരെ സിപിഎം പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയതോടെ മൃദുസമീപനം വേണ്ടെന്ന തീരുമാനവുമായി കസ്റ്റംസ്
സ്വന്തം ലേഖകൻ
കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പരസ്യ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതോടെ സിപിഎമ്മിനെ കുരുക്കാൻ കൂടുതൽ നടപടികളുമായി കസ്റ്റംസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി അമിത്ഷാ മുഖ്യമന്ത്രി പൊതുസമക്ഷം ഉത്തരം പറയേണ്ട ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ശരിക്കും കേന്ദ്ര ഏജൻസികൾക്കുള്ള അറിയിപ്പ് കൂടിയായി വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച പത്രികയിൽ പരാമർശിക്കപ്പെട്ടവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലേക്ക് കസ്റ്റംസ് മാറിയിട്ടുണ്ട്. ഉന്നതർക്കെതിരെ കസ്റ്റംസ് നിയമം 108-ാം വകുപ്പു പ്രകാരവും ക്രിമിനൽ നടപടിച്ചട്ടം 168 പ്രകാരവും സമാനമായ മൊഴികൾ സ്വപ്ന നൽകിയ സാഹചര്യത്തിലാണ് ഈ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതിയിൽ സമർപ്പിച്ച പത്രികയിൽ മുഖ്യമന്ത്രി, സ്പീക്കർ, 3 മന്ത്രിമാർ എന്നിവർക്കു ഡോളർ കടത്തിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്. ഇതോടൊപ്പം 2 മന്ത്രിപുത്രന്മാരെയും ചോദ്യം ചെയ്യും. ഡോളർ കടത്ത്, സ്വർണക്കടത്ത് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഒരുമിച്ചായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
കസ്റ്റംസ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നൽകിയ പത്രികയിലെ വെളിപ്പെടുത്തലുകൾ വിവാദം സൃഷ്ടിച്ചുവെങ്കിലും ഉന്നതർ ഇടപെട്ടുവെന്ന് പറയുന്ന ഡോളർ കടത്തിൽ ഇതുവരെ ഒക്കറൻസ് റിപ്പോർട്ട് പോലും കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചിട്ടില്ല.
ഡോളർ വിദേശത്തേക്ക് കടത്തിയെന്നു മൊഴി നൽകിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു കടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. വിദേശത്തേക്കു കടത്തിയതിനാൽ, മറ്റു രേഖാമൂലമായ തെളിവുകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ഇതോടടെ കേസിൽ മുൻ കോൺസൽ ജനറൽ അടക്കം യുഎഇ കോൺസുലേറ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴി നിർണ്ണായകമാകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ ഇവരെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അത് രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഏറെ കരുതലോടയാണ് അന്വേഷണ ഏജൻസികൾ മുന്നോട്ട് പോകുന്നതും.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായാണ് കസ്റ്റംസ് വ്യക്തമക്കി കസ്റ്റംസ്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്ബത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
.
ഡോളർ കടത്തിൽ സ്പീക്കർക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. സ്വപ്നയും സരിത്തും കോൺസുലേറ്റിലെ ഫിനാൻസ് മേധാവിയായ ഈജിപ്ഷ്യൻ പൗരൻ ഖാലിദും ചേർന്ന് 1,90,000 ഡോളർ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.