തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം വിട്ടുകൊടുത്തശേഷം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവം: ഡോക്ടര്‍ക്ക് സസ്പെന്ഷന്
സ്വന്തം ലേഖിക
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം വിട്ടുകൊടുത്തശേഷം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്.
അസ്തിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ. പി ജെ ജേക്കബ്ബിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയ യൂസഫ് എന്നയാള്‍ പതിനൊന്നിന് മരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് മൃതദേഹം വീണ്ടും മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിച്ചിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് മേധാവിക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ പിഴവ് വരുത്തിയ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.