കനത്ത തണുപ്പിൽ രാജ്യ തലസ്ഥാനം :  അതിശൈത്യം പത്ത് ദിവസം നേരത്തെയെന്ന് റിപ്പോർട്ട്

കനത്ത തണുപ്പിൽ രാജ്യ തലസ്ഥാനം : അതിശൈത്യം പത്ത് ദിവസം നേരത്തെയെന്ന് റിപ്പോർട്ട്

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കനത്ത തണുപ്പിൽ രാജ്യ തലസ്ഥാനം. പത്ത് ദിവസം നേരത്തെ ആണ് ഇത്തവണ അതിശൈത്യം എത്തിയതെന്നാണ് റിപ്പോർട്ട്. ഇപ്പോൾ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.

അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചത്. ജനുവരി ആദ്യം മഴയെത്തുമെന്നും അതോടെ കൊടും തണുപ്പിന് കുറവുണ്ടാകുമെന്നും ഇവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം താപനില അഞ്ച് ഡിഗ്രിയിൽ താഴെയായിരുന്നു. തണുത്ത കാറ്റിനൊപ്പം കനത്ത മൂടൽ മഞ്ഞും ആയതോടെ ജനജീവിതം അങ്കലാപ്പിൽ ആയിരിക്കുകയാണ് ഇവിടെ.

21 വർഷത്തിനിടെയുണ്ടായ ഏറ്റവും തണുത്ത ഡിസംബറാണ് ഇത്തവണ രാജ്യ തലസ്ഥാനത്ത്. ഡിസംബർ ഇരുപത്തഞ്ചിന് ശേഷമാണ് സാധാരണ ഡൽഹിയിൽ ശൈത്യം എത്താറുള്ളതെങ്കിലും ഇത്തവണ പത്ത് ദിവസം നേരത്തെ തണുപ്പെത്തി.
കഴിഞ്ഞ ദിവസം താപനില അഞ്ച് ഡിഗ്രിയിൽ താഴെയായിരുന്നു. തണുത്ത കാറ്റിനൊപ്പം കനത്ത മൂടൽ മഞ്ഞും കൂടിയായതോടെ ജനജീവിതം ദുസ്സഹമായ അസ്ഥയാണ് ഇപ്പോൾ ഡൽഹിയിൽ ഉള്ളത്.