കര്‍ണാടക ഉപമുഖ്യമന്ത്രിയ്ക്ക് ആദായനികുതി നോട്ടിസ് ; മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്ന് ഡി.കെ.ശിവകുമാര്‍
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി∙ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ഡി.കെ.ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടിസ്. വെള്ളിയാഴ്ച രാത്രിയാണ് നോട്ടിസ് ലഭിച്ചതെന്ന് ശിവകുമാര്‍ അറിയിച്ചു. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ത്യ മുന്നണി എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്തും. അതുകൊണ്ടാണ് പ്രതിപക്ഷനിരയില്‍ ഭയപ്പാടുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവര്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണ്. അവര്‍ക്ക് കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയേയും ഭയമായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ബിജെപിക്ക് അവരുടെ ബലഹീനത മനസിലായിക്കഴിഞ്ഞു.’ -ശിവകുമാര്‍ പറഞ്ഞു.
Third Eye News Live
0