play-sharp-fill
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ വമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി ;  പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ വമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി ; പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ഇത് കേരള ജനതയുടെ വിജയമാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന നിമിഷത്തില്‍ ഇത് കേരള ജനതയുടെ വിജയമാണെന്ന് കുറിക്കുവാനായി മുഖ്യമന്ത്രി ഇവിടെ ഉണ്ട്.വന്‍കിട പദ്ധതികള്‍ എല്ലാം കടലാസ്സില്‍ ഒതുങ്ങുന്ന കാലഘട്ടം കേരള ജനത ഇന്ന് മറന്നിരിക്കുന്നുവെന്നും അവർ പറഞ്ഞു.

ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ വമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി നിലകൊള്ളുന്നുവെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അസാധ്യമായി തോന്നിപ്പിക്കുന്ന അനേകം പദ്ധതികളെ യാഥാര്‍ഥ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാര്‍ഗദര്‍ശനവും നമുക്ക് ഒരു മാതൃകയാണെന്നും ദിവ്യ എസ്. അയ്യര്‍ കൂട്ടിച്ചേർത്തു.