video
play-sharp-fill
വാഹന പരിശോധനക്കിടെ സംശയം; വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍; കണ്ടെത്തിയത് പോക്കറ്റിനുള്ളിൽ വിദേശ കറൻസിയിൽ പൊതിഞ്ഞ നിലയിൽ

വാഹന പരിശോധനക്കിടെ സംശയം; വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍; കണ്ടെത്തിയത് പോക്കറ്റിനുള്ളിൽ വിദേശ കറൻസിയിൽ പൊതിഞ്ഞ നിലയിൽ

ബത്തേരി: വിദേശ കറൻസിയിൽ പൊതിഞ്ഞ എംഡിഎംഎയുമായി യുവാവ് പിടിയില്‍. വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.

കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി കെ റമീസ് (24) നെയാണ് എസ് ഐയായ പി എന്‍ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് 06 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ഇയാളുടെ പാന്‍റിന്‍റെ പോക്കറ്റില്‍ വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.

എസ് സി പിഒമാരായ അരുണ്‍ജിത്ത്, ഷബീര്‍ അലി, സി പി ഒമാരായ ബി എസ് വരുണ്‍, സന്തോഷ് എന്നിവരടക്കമുള്ളവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.