കോട്ടയത്ത് അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ കീഴിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു.
ജനറൽ ആശുപത്രിയിൽ വെച്ചു നടന്ന തുള്ളി മരുന്ന് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കലക്ടർ വി വിഗ്നേശ്വരി മുഖ്യ പ്രഭാഷണം നടത്തി.
പോളിയോ നിർമാർജനത്തിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയുടെ കീഴിൽ സജീകരിച്ച ബൂത്തുകളിൽ നിരവധി കുട്ടികൾ തുള്ളിമരുന്ന് സ്വീകരിക്കാനായ് എത്തി. ചാലൂന്ന് സി എൻ ഐ സ്കൂളിൽ വെച്ചു നടന്ന തുള്ളി മരുന്ന് ആശവർക്കർമാർ വിതരണം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0