play-sharp-fill
‘വ്യാജ പോലീസ് പിടിയിൽ’: 3 മാസമായി വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

‘വ്യാജ പോലീസ് പിടിയിൽ’: 3 മാസമായി വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

 

കണ്ണൂർ: പയ്യന്നൂരിലെ വ്യാജ പോലീസ് പിടിയിൽ. പയ്യന്നൂർ എസ് ഐ എന്ന വ്യാജേനെ കടകളിൽ കയറി പണം വാങ്ങുന്ന തളിപ്പറമ്പ് സ്വദേശി ജയ്സൺ ആണ് പിടിയിലായത്.

 

വ്യാപാര സ്ഥാപനങ്ങളിലെത്തി സ്വയം പോലീസെന്ന് പരിചയപ്പെടുത്തി പണം കടംവാങ്ങി മുങ്ങലായിരുന്നു പതിവ്. സമാനമായ രീതിയിൽ ഇന്ന് തളിപ്പറമ്പിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ജയ്സണെ തിരിച്ചറിഞ്ഞ വ്യാപാരികൾ പോലീസിൽ അറിയിക്കുകയായിരുന്നു.

 

പയ്യന്നൂർ എസ്ഐയെന്ന് പറഞ്ഞാണ് കടയിലെത്തി പരിചയപ്പെടുന്നതും പണം തട്ടുന്നതും. വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ൽ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടൻ തിരികെ നൽകാമെന്ന് വാഗ്ദാനവും നൽകും. പണം വാങ്ങി പോയാൽ പിന്നെ ആളെ കാണില്ല. കാത്തിരിപ്പിന്റെ സമയം നീളുമ്പോഴാണ് കടയുടമകൾക്ക് തട്ടിപ്പ് മനസിലാവുക. മൂന്ന് മാസത്തോളമായി സമാനമായ തട്ടിപ്പ് നടത്തുകയാണ് യുവാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കടം വാങ്ങുന്നത് ചെറിയ തുകയായതിനാൽ പരാതി നൽകാൻ പലരും തയ്യാറായില്ല. എന്നാൽ ഇത് പതിവായതോടെയാണ് വ്യാപാരികൾ പരാതിയുമായി രംഗത്തെത്തിയത്.