അഞ്ച് വർഷമായി ദിലീപ് മനോവിഷമം അനുഭവിക്കുന്നു,അദ്ദേഹത്തിന് പ്രായ പൂർത്തിയായ ഒരു മകളുണ്ട് ചോദ്യങ്ങളുമായി നടൻ മഹേഷ്
സ്വന്തം ലേഖിക
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി നടന് മഹേഷ്. ഗൂഢാലോചന കേസില്‍ ബാലചന്ദ്രകുമാറിനേയും പ്രതി ചേര്‍ക്കണം എന്ന് മഹേഷ് ആവശ്യപ്പെട്ടു. കൈരളി ന്യൂസിലെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയിലാണ് നടന്റെ പ്രതികരണം.മാനസികമായും ശാരീരികയും തളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ദിലീപിനെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണം എന്നത് കൊണ്ട് ദിലീപിന് ദുർവിധി വരണം എന്ന് താൻ കരുതുന്നില്ലെന്നും നടൻ പറഞ്ഞു.
മഹേഷിന്റെ വാക്കുകൾ: ” ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. കേസ് ഇല്ലാതായിട്ടില്ല എന്ന് അറിയാം. അന്വേഷണം നടക്കി സത്യം പുറത്ത് കൊണ്ടുവരണം. ബാലചന്ദ്ര കുമാറിന്റെ ക്രഡിബിലിറ്റി എന്താണ് എന്നത് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഓഡിയോയില്‍ നിന്ന് മനസ്സിലാക്കാവുന്നതേ ഉളളൂ. ബാലചന്ദ്ര കുമാര്‍ പറയുന്നതൊക്കെ ശരിയാണ് എന്ന് തന്നെ കരുതുക. എങ്കില്‍ പോലും അടുത്ത് നില്ക്കുന്ന ഒരു സുഹൃത്ത് ചെയ്യേണ്ട കാര്യങ്ങളാണോ ചെയ്തത്”.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഒരു മനുഷ്യന് എന്ന നിലയ്ക്ക് അയാളുടെ ക്രഡിബിലിറ്റി എന്താണ്. ഈ ഓഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത ഒറിജിനല്‍ ഡിവൈസ് ഇല്ല. ഇത് പകര്‍ത്തി എന്ന് പറയുന്ന ഡിവൈസും ഇല്ല. ഇതൊക്കെ എങ്ങനെ തെളിയിക്കുമെന്നാണ്? ഏത് മുന്‍കൂര്‍ ജാമ്യത്തിനും ഉളള ഉപാധികളൊക്കെ തന്നെയാണ് ദിലീപിനും ഉളളത്. അതിനകത്ത് തനിക്ക് ആശങ്കയൊന്നും ഇല്ല”’തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ച ഫോണിലുളള ഒരു സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
അത് മൂന്നര – നാല് മിനുറ്റുണ്ട്.. അല്ലാതെ ബാലചന്ദ്ര കുമാര്‍ കൊടുത്തത് പോലെ 4-5 സെക്കന്‍ഡ് ഉളളതല്ല. വാലും തലയും ഇല്ലാത്തത് അല്ല. ഇതൊരു ഭീഷണി ആയിട്ട് എടുക്കരുത് എന്നാണ് അതില്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത്. അങ്ങനെ പറയുന്നത് തന്നെ ഒരു ഭീഷണിയാണ്”.”ദിലീപിനെ ആദ്യം ശ്രദ്ധിക്കുന്നത് ഇന്നസെന്റിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നതാണ്. ഒരു മിമിക്രി കലാകാരന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാം. പക്ഷേ അതാണ് ഇതെന്ന് താന്‍ പറയുന്നില്ല. കാരണം ദിലീപ് പോലും ഇത് നിഷേധിച്ചിട്ടില്ല. പക്ഷേ ഒരു ഗ്രൂപ്പിലിട്ട് തട്ടാം എന്ന് പറഞ്ഞാല്‍ കൊല്ലാം എന്നല്ല അര്‍ത്ഥം.
ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടും ഒരു തവണ പോലും ഫോണിനെ കുറിച്ച് ചോദിച്ചില്ല”.”മാനസികമായും ശാരീരികമായും തളര്‍ത്തുക എന്നതാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനുളള കാരണം. മണിക്കൂറുകളോളം പിടിച്ചിരുത്താനാണ്. ആദ്യം തവണ കൊണ്ട് പോയിട്ട് 18 മണിക്കൂറും 22 മണിക്കൂറുമൊക്കെ പിടിച്ചിരുത്തിയതാണല്ലോ.ഗാലറിയില്‍ നിന്ന് ഇതൊക്കെ കണ്ട് കയ്യടിക്കാന്‍ എളുപ്പമാണ്. സ്വന്തമായി വരുമ്പോള്‍ മാത്രമാണ് മനസ്സിലാവുക. ഒരു മനുഷ്യന് എത്രത്തോളം സഹിക്കാനാകും”
.”ബാലചന്ദ്ര കുമാര്‍ പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുന്ന മകന് സ്കൂളില്‍ പോകാന്‍ സാധിക്കുന്നില്ല, അധ്യാപകന് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ. പ്രായപൂര്‍ത്തിയായ ഒരു മകളുണ്ട് ദിലീപിന്. കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുന്നു. ആ കുട്ടിയുടെ വികാരത്തെ പറ്റി ഒന്നും പറയാനില്ലേ”
”ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടണം. ആ കുട്ടിക്ക് സംഭവിച്ചത് പോലെ മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. അതുകൊണ്ട് താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണം എന്ന് താന്‍ ആഗ്രഹിക്കുന്നില്ല. തുടരന്വേഷണം നടന്ന് എല്ലാ കാര്യങ്ങളും തെളിയട്ടെ എന്നാണ് ദിലീപിന് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്നവര്‍ കരുതുന്നത്. ദിലീപിനെ വെറുതെ വിട്ടാലും കാശ് കൊടുത്ത് രക്ഷപ്പെട്ടതാണ് എന്ന് പറയും. ദിലീപ് ഗൂഢാലോചന നടത്തിയപ്പോള്‍ ബാലചന്ദ്ര കുമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ബാലചന്ദ്ര കുമാറിനേയും പ്രതി ചേര്‍ക്കണം”.