നടിയെ അക്രമിച്ച കേസ് ; ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച

നടിയെ അക്രമിച്ച കേസ് ; ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച

 

സ്വന്തം ലേഖിക

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിന്റെ പ്രതിഭാഗത്തിന്റെ വാദം ചൊവ്വാഴ്ച പരിഗണിക്കും.ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള ആദ്യവാദമാണ്.പ്രതിഭാഗത്തിന്റെ പ്രാരംഭ വാദമാണ് നടക്കുന്നത്.

പ്രോസിക്യൂഷൻ വാദം നേരത്തെ തന്നെ പൂർത്തിയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുള്ള പ്രതിഭാഗത്തിൻറെ വാദമാണ് ഇന്ന് വീണ്ടും തുടരുന്നത്. ചൊവ്വാഴ്ച വാദം പൂർത്തിയാക്കാനായാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടി ജനുവരി ആദ്യം നടക്കും.

അതേസമയം ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികൾ പരിശോധിച്ചിട്ടുണ്ട്. ദിലീപിന് പുറമെ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സന്‌ലകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്.

സാക്ഷികൾക്ക് സമൻസ് അയക്കും

സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ തയ്യാറാക്കി അവർക്ക് സമൻസ് അയക്കും. കേസ് വനിത ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണ് ഹൈക്കോടതി വനിത ജഡ്ജി ഹണി എം വർഗീസിന് കേസ് കൈമാറിയത്. കേസിലെ നിർണായക തെളിവാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ. ഇതിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ നേരത്തെയുള്ള വാദം. വിശദമായ പരിശോധനയ്ക്ക് വീഡിയോ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി. തുടർന്നാണ് അഭിഭാഷകരുടെ സാന്നിധ്യത്തിൽ പരിശോധനയ്ക്ക് അനുമതി നൽകിയത്.

വീഡിയോ ആധികാരികമല്ലെന്ന് ദിലീപ്

നടി ആക്രമിക്കപ്പെടുന്ന വേളയിൽ പ്രതികളിൽ ചിലർ പകർത്തിയ വീഡിയോ ആണിതെന്ന് പോലീസ് പറയുന്നു. വീഡിയോ ആധികാരികമല്ല എന്നാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ വാദം. കേസിലെ പ്രാഥമിക വാദം കേൾക്കൽ ഈ മാസം ആദ്യത്തിൽ നടന്നിരുന്നു. പിന്നീടാണ് പ്രതികൾ ദൃശ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കോടതി അനുമതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞാഴ്ച വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ കോടതി മുറിയിൽ പരിശോധന നടത്തിയത്.

Tags :