play-sharp-fill
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് നടൻ; നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് നടൻ; നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി നടൻ ദിലീപ് ആലുവ പൊലീസ് ക്ലബിൽ നിന്ന് പുറത്തേയ്ക്ക് പോയി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്തത്.


നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോ​ഗസ്ഥർ പൊലീസ് ക്ലബിൽ തന്നെ യോ​ഗം ചേരുകയാണ്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴിയുടെ വിശദാംശങ്ങളും ദീലീപിന്റെ മറ്റ് വാദങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിക്കുക.

ചോദ്യം ചെയ്യലിനായി നടൻ ദിലീപ് നാളെ വീണ്ടും ഹാജരാകണമെന്ന് അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.