play-sharp-fill
ദിലീപ് ജയിലിൽ കിടന്നപ്പോൾ തറയിൽ കിടന്നവനല്ലേടാ നീ..! ദുരിതാശ്വാസ നിധിയെപ്പറ്റി ചോദിച്ച ധർമ്മജന്റെ പോസ്റ്റി്ൽ സിപിഎം സൈബർ പോരാളികളുടെ ആക്രമണം

ദിലീപ് ജയിലിൽ കിടന്നപ്പോൾ തറയിൽ കിടന്നവനല്ലേടാ നീ..! ദുരിതാശ്വാസ നിധിയെപ്പറ്റി ചോദിച്ച ധർമ്മജന്റെ പോസ്റ്റി്ൽ സിപിഎം സൈബർ പോരാളികളുടെ ആക്രമണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നൽകുന്നതിന് വേഗം പോരെന്ന് വിമർശിച്ച സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയ്ക്ക് സിപിഎം സൈബർ പോരാളികളുടെ അതിരൂക്ഷമായ ആക്രമണം. ദിലീപ് സിനിമാ നടിയെ പീഡിപ്പിച്ച ജയിലിൽ കിടന്നപ്പോൾ തറയിൽ കിടന്ന് പിൻതുണ കൊടുത്തവനല്ലേ നീ എന്ന് തുടങ്ങി അസഭ്യം വരെയാണ് ധർമ്മജന്റെ വാളിൽ എത്തുന്നത്.
ജനപ്രധിനിധികളും മന്ത്രിമാരും തുടങ്ങി സർക്കാർ സംവിധാനങ്ങൾ വലിയ തോതിൽ ഉണ്ടായിട്ടും, കഴിഞ്ഞ പ്രളയത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച കോടികൾ അത് അർഹതപ്പെട്ടവർക്ക് എത്തുന്നില്ലെന്ന് ധർമ്മജൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടർ ടിവിയിലെ ചാനൽ ചർച്ചയ്ക്കിടെയാണ് ധർമ്മജൻ സർക്കാറിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് സംസാരിച്ചത്.
ഞാൻ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎൽഎമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടർ, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് പെട്ടന്ന് എത്തി. ഈ പണം ജനങ്ങളിലേക്ക് എത്തിയില്ല.- ധർമ്മജൻ ചൂണ്ടിക്കാട്ടി.


ഞാൻ ഒരു പൈസപോലും ഇതിൽനിന്ന് വാങ്ങിയ ആളല്ല. ഞങ്ങളുടെ സംഘടനയാണ് അമ്മ. അവർ എത്രയോ കോടി രൂപ കൊടുത്തു. ജനങ്ങളിലേക്ക് അത് എത്തിക്കാനുള്ള സൗകര്യം ഇവിടില്ലേ? ഇന്നസെന്റേട്ടനോട് ചോദിച്ചു സ്ഥലം വാങ്ങി വീട് വെച്ച് നൽകാമായിരുന്നില്ലേ എന്ന്. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്മയും സംഭവിച്ചിട്ടുണ്ട്. ധർമ്മജൻ പറഞ്ഞു. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവർ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. മന്ത്രമാരും എംപിമാരും എംഎൽഎമാരുമുണ്ട്. ഇവർക്ക് ചെയ്യാൻ സാധിക്കുന്നില്ലേ. ധർമജൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,ചാനൽ ചർച്ചയിൽ പരസ്യമായി ഈ ചോദ്യം ചോദിച്ചതോടെ പലരും ഇതോടെ സർക്കാറിന്റെ ഈ വീഴ്ച ശരിയെന്ന് വ്യക്തമാക്കുകയും ചെയ്തു. നിരവധി പേർ സർക്കാറിനെതിരെ രംഗത്തുവന്നു. പ്രളയദുരിതാശ്വാസത്തിന് നൽകിയ അപേക്ഷ ചാക്കിൽകെട്ടി തള്ളിയ സംഭവങ്ങളും ചൂണ്ടിക്കാട്ടി. ഇതോടെയാണ് സിപിഎം സൈബർ പോരാളികൾ ധർമ്മജനെതിരെ പരസ്യവെല്ലുവിളിയുമായി രംഗത്ത് എത്തിയത്.