play-sharp-fill
കരളലിയിക്കുന്നതായിരുന്നു ആ കാഴ്ച്ച; വെറും തറയില്‍ മൂന്ന് നാല് ജയില്‍വാസികള്‍ക്കൊപ്പം കിടക്കുകയാണ് വികൃത രൂപമായി ദിലീപ്; വിറയ്ക്കുന്നുണ്ട്..അഴിയില്‍ പിടിച്ച്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു; പക്ഷേ വീണു പോയി’: ‘ആലുവ സബ്ജയിലില്‍ ദിലീപിന്  കൂടുതല്‍ സൗകര്യം ചെയ്തുകൊടുത്തുവെന്ന് സമ്മതിച്ച്‌ ആര്‍.ശ്രീലേഖ;  സാധാരണ തടവുകാരനാണെങ്കിലും താന്‍ അത് ചെയ്യുമെന്ന് വെളിപ്പെടുത്തൽ

കരളലിയിക്കുന്നതായിരുന്നു ആ കാഴ്ച്ച; വെറും തറയില്‍ മൂന്ന് നാല് ജയില്‍വാസികള്‍ക്കൊപ്പം കിടക്കുകയാണ് വികൃത രൂപമായി ദിലീപ്; വിറയ്ക്കുന്നുണ്ട്..അഴിയില്‍ പിടിച്ച്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു; പക്ഷേ വീണു പോയി’: ‘ആലുവ സബ്ജയിലില്‍ ദിലീപിന് കൂടുതല്‍ സൗകര്യം ചെയ്തുകൊടുത്തുവെന്ന് സമ്മതിച്ച്‌ ആര്‍.ശ്രീലേഖ; സാധാരണ തടവുകാരനാണെങ്കിലും താന്‍ അത് ചെയ്യുമെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖിക

കൊച്ചി: ആലുവ സബ് ജയിലില്‍ കിടന്ന സമയത്ത് നടന്‍ ദിലീപിന് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ആര്‍. ശ്രീലേഖ.

വിവാദമുയര്‍ന്ന വേളയില്‍ ജയില്‍ ഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖ അന്നുതന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന് ജയിലില്‍ സഹായം ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നും വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

എന്നാല്‍ താന്‍ വിഐപി സൗകര്യം ചെയ്തു കൊടുത്തു എന്ന അപവാദ പ്രചരണം വന്ന ശേഷമാണ് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു.

“ഞാന്‍ ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിനു ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്നു നാലു ജയില്‍വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണു പോയി.

സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്നു തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്കു പെട്ടെന്നു മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി. സാധാരണ തടവുകാരനാണെങ്കിലും ഞാന്‍ അതു ചെയ്യും.” മൂന്നാംമുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന് ജയിലില്‍ ദിലീപിന് കമ്പിളി അടക്കം ലഭ്യമാക്കാന്‍ ശ്രീലേഖയായിരുന്നു ഇടപെട്ടത്. ആലുവ സബ് ജയിലില്‍ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആക്ഷേപമാണ് അക്കാലത്ത് ഉയര്‍ന്നിരുന്നത്. പ്രത്യേക ഭക്ഷണം ലഭിച്ചിരുന്നു എന്നും കുളിക്കാനും മറ്റും ഇതര തടവുകാര്‍ക്കില്ലാത്ത സൗകര്യം ദിലീപിന് കിട്ടി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എല്ലാ തടവുകാര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ ദിലീപിനെ അയച്ചിരുന്നില്ല. അവര്‍ തിരിച്ചെത്തിയ ശേഷം ദിലീപിനെ മാത്രം ഭക്ഷണം കഴിക്കാന്‍ വിട്ടു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

എല്ലാ തടവുകാരും കുളിച്ചു വന്ന ശേഷമായിരുന്നു ദിലീപിനെ കുളിക്കാന്‍ വിട്ടിരുന്നത്. എല്ലാ തടവുകാരും ഭക്ഷണം കഴിച്ച്‌ തിരിച്ചുവന്ന ശേഷമാണ് ദിലീപിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയിരുന്നത്, ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഭക്ഷണം ദിലീപിനും കിട്ടി, സെല്ലില്‍ ഒരു തവവുകാരനെ ദിലീപിന്റെ സഹായത്തിന് അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളും നടന്‍ ജയിലില്‍ കഴിഞ്ഞ കാലത്ത് ഉയര്‍ന്നിരുന്നു.

ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച വ്യക്തിയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ജയിലില്‍ ദിലീപിന് മികച്ച സൗകര്യം ലഭിക്കുന്നു എന്ന വാര്‍ത്തകള്‍ അന്ന് തന്നെ സുരേഷ് കുമാര്‍ നിഷേധിച്ചിരുന്നു. മറ്റു തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ദിലീപിന് കിട്ടുന്നതെന്നും താരത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായ വേളയില്‍ ചികില്‍സ നല്‍കിയതെല്ലാം തെറ്റായി പ്രചരിപ്പിച്ചുവെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഡിജിപിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് സുരേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ആലുവ ജയിലില്‍ എത്തിയത്. വളരെ കുറച്ച്‌ നേരം മാത്രമായിരുന്നു കൂടിക്കാഴ്ച. തെറ്റ് ചെയ്തില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുന്നു എന്നും ദിലീപ് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി പറഞ്ഞ കാര്യങ്ങള്‍ വച്ച്‌ ദിലീപിനെ പ്രതി ചേര്‍ക്കുകയാണുണ്ടായതെന്നും സുരേഷ് കുമാര്‍ അന്ന് പറഞ്ഞിരുന്നു.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഫയര്‍ ഫോഴ്‌സ് ഡിജിപിയായിരിക്കേ യാത്രയയപ്പ് വേണ്ടെന്ന് വച്ചത് അതുവരെ നേരിട്ട അവഗണന കൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു. രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് അഴിമതി ഉള്‍പ്പെടെ എന്തുമാകാം. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ഒരു മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ തുറന്നു പറഞ്ഞു.