നടിയെ ആക്രമിച്ച കേസ്: രാവിലെ എട്ട് മണിക്ക് മുന്‍പ്  നിര്‍ണായകമായ ഒരു നീക്കം ഉണ്ടാകും; ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കാം

നടിയെ ആക്രമിച്ച കേസ്: രാവിലെ എട്ട് മണിക്ക് മുന്‍പ് നിര്‍ണായകമായ ഒരു നീക്കം ഉണ്ടാകും; ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കാം

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.

ഇന്ന് രാത്രിയോ നാളെ രാവിലെ 8 മണിക്ക് മുന്‍പോ ആയി വളരെ നിര്‍ണായകമായ ഒരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. അത് വിവാദപരമായ ഒന്നായിരിക്കും. അത് അറസ്റ്റോ മറ്റ് എന്തെങ്കിലും നടപടികളോ ആവാം. അതെന്തായും ഉണ്ടാകും എന്നുറപ്പാണ്. അത് കൊച്ചിയില്‍ തന്നെ ആയിരിക്കുമെന്നും സംവിധായകന്‍ ബൈജു കൊട്ടരക്കര.

കേസില്‍ ദിലീപിന്റെ ഇരുപതോളം വോയിസ് ക്ലിപ്പുകള്‍, നിയമം അനുസരിച്ച് സുഹൃത്തുക്കളായ ആളുകള്‍ തിരിച്ചറിയണം എന്നുണ്ട്. സംവിധായകന്‍ റാഫി ശബ്ദം സ്ഥിരീകരിച്ചു. വ്യാസന്‍ എടവനക്കാടും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയ പരിശോധനയിലും ശബ്ദം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇവരെല്ലാം പറഞ്ഞത് സത്യമാണ് എന്ന് മനസ്സിലാക്കാം. ബാലചന്ദ്ര കുമാര്‍ പറഞ്ഞത് നാല് വര്‍ഷത്തിന് ശേഷമാണ് പറഞ്ഞത് എന്ന് പറയുന്നതില്‍ കാര്യമില്ല. അഭയ കേസില്‍ പോലും അടയ്ക്കാ രാജു വന്നത് എത്രയോ വര്‍ഷം കഴിഞ്ഞാണ്. ഈ കേസിലും എന്തുകൊണ്ട് അങ്ങനെ ആയിക്കൂട എന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.

സാക്ഷികള്‍ക്ക് കൈമാറിയെന്ന് പറയുന്ന പണത്തിന്റെ ഉറവിടവും രേഖകളും അടക്കമുളള തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ടെന്ന് പറയുന്നു. മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് പറഞ്ഞത്. ഇത്രയും തെളിവുകള്‍ ഏതെങ്കിലും കോടതിക്ക് പറയാന്‍ സാധിക്കുമോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. പള്‍സര്‍ സുനി ബോണ്‍ ക്രിമിനല്‍ ആണെന്ന് തന്നെ പോലുളളവര്‍ക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്.

സിനിമാ രംഗത്ത് മുകേഷിന്റെ ഗുണ്ടയും ഡ്രൈവറും ആയിട്ട് നടന്നയാളാണ് പള്‍സര്‍ സുനി. മുകേഷ് ആണ് ദിലീപിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തി കൊടുത്തത് എന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. പള്‍സര്‍ സുനിയെ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത കേസിലെ പ്രതിയാണ് പള്‍സര്‍ സുനി. അന്നും സുനി ദിലീപിനൊപ്പമാണ്. സുനിയെ അറിയില്ലെന്ന് ദിലീപ് പറയുന്നത് ആരും വിശ്വസിക്കില്ല. സിനിമയിലെ പ്രൊഡക്ഷന്‍ ബോയ്‌സിന് അടക്കം എല്ലാവര്‍ക്കും അറിയാം സുനി വര്‍ഷങ്ങളായി ദിലീപിനൊപ്പമുണ്ടെന്ന് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.