play-sharp-fill
നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി; മാസങ്ങൾ നീണ്ട ​ഗൂഢാലോചന;  മകന്റെ ജീവൻ അപായപ്പെടുമെന്ന ഭയം; വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി; മാസങ്ങൾ നീണ്ട ​ഗൂഢാലോചന; മകന്റെ ജീവൻ അപായപ്പെടുമെന്ന ഭയം; വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അമ്മ

സ്വന്തം ലേഖകൻ

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ.


കേസിലെ പ്രധാന പ്രതിയായി ശിക്ഷ അനുഭവിക്കുന്ന തന്റെ മകൻ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി മുൻപ് ഇത് വെളിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചന നടന്നിരുന്നു. 2015 മുതല്‍ നടന്ന ഗുഢാലോചനയിൽ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറയുന്നു.

ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്.

ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു..