നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടന്‍ ദിലീപ്; എന്നാൽ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇരയായ നടിയുടെ കത്ത്

നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടന്‍ ദിലീപ്; എന്നാൽ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇരയായ നടിയുടെ കത്ത്

സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടന്‍ ദിലീപ് രംഗത്ത്. വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ സംവിധായകന്‍ ബാലചന്ദ്രന്റെ ആരോപണവും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിന്റെ ഇടപെടലും അന്വേഷിക്കണമെന്നതാണ് ആവശ്യം.

ഇതു സംബന്ധമായി സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ഇന്‍്റലിജന്‍സ് മേധാവി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. ഈ വിചാരണയില്‍ നിന്നും രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് ആരോപണം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് നിലീപ് പരാതി നല്‍കിയതിന് പിന്നാലെയാണ് നടി ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യമെന്നാണ് സൂചന.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ ബാലചന്ദ്രനെ കൊണ്ട് പരാതി നല്‍കിച്ചതും, തുടര്‍ന്ന് തുടരന്വേഷണത്തിനായി ആ പരാതി വാങ്ങിച്ച്‌ വിചാരണ നീട്ടിവയ്പ്പിക്കാനാണ് ബൈജു പൗലോസ് ശ്രമിക്കുന്നതത്രെ. തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നിരിക്കെ, ബൈജു പൗലോസിന്റെ പെട്ടന്നുള്ള ഈ ഇടപെടലിലും ദിലീപ് ദുരൂഹത കാണുന്നുണ്ട്‌. തനിക്കെതിരായ ഏത് പരാതിയിലും അന്വേഷണം നടത്താമെന്നും എന്നാല്‍ അതിന് ബൈജു പൗലോസിനെ നിയോഗിക്കരുത് എന്നുമാണ് ദിലീപ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതു സംബന്ധമായ കള്ളക്കളി പുറത്താകാന്‍ ബൈജു പൗലോസിന്റെ മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശവും വാട്സ് ആപ്പും പരിശോധിക്കണമെന്നതാണ് ദിലീപിന്റെ പ്രധാന ആവശ്യം.