play-sharp-fill
വധഗൂഢാലോചന കേസ്;  ദിലീപിന്റെയും കൂട്ടുപ്രതികളുടെയും  ശബ്ദ സാമ്പിളുകൾ  ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും

വധഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകൾ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും

സ്വന്തം ലേഖിക
തിരുവനന്തപുരം: കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ സാമ്പിളുകൾ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും.

ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സാമ്പിളുകൾ നല്‍കുക. കോടതി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് സാമ്പിളുകൾ പരിശോധനക്ക് അയക്കും.

അതേസമയം, നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് അനുസരിച്ച്‌ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും സാധ്യതയുണ്ട്.

കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നുണ്ട്.