ദിലീപിന്റെ അഭിഭാഷകന്റെ മൊഴി എടുക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച് ;കള്ളക്കേസിൽ മൊഴി നൽകില്ലെന്ന് അഭിഭാഷകൻ
സ്വന്തം ലേഖിക
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് രാമന്‍പിള്ളയുടെ മൊഴിയെടുക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണസംഘം രാമന്‍പിള്ളയ്ക്ക് കത്ത് നല്കി. എന്നാല്‍ കള്ളക്കേസില്‍ മൊഴി നല്‍കാനാകില്ലെന്ന് ബി.രാമന്‍പിള്ള ക്രൈം ബ്രാഞ്ചിന് രേഖാമൂലം മറുപടി നല്കി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൃശൂരിലെ പീച്ചി പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് ഇപ്പോള്‍ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് സംഘമാണ്. ഈ സംഘമാണ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.രാമന്‍പിള്ളയ്ക്ക് കത്ത് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ രംഗത്തെത്തി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി ക്രൈംബ്രാഞ്ച് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടിക്കെതിരെ നാളെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധമുണ്ടാകുമെന്ന് അസോസിയേഷന് അറിയിച്ചു. നടപടിയെ നിയമപരമായി നേരിടാനാണ് അഭിഭാഷകരുടെ തീരുമാനം.