play-sharp-fill
കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു ; കുടുംബവഴക്കിനെ തുടർന്ന് ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു ; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു ; കുടുംബവഴക്കിനെ തുടർന്ന് ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു ; പ്രതി പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് കുടുംബ വഴക്കിനെ തുടർന്നു ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്.

കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവർ പിന്നീട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ മോനെ കസ്റ്റഡിയിൽ എടുക്കുന്നത്.